Which Ac is perfect for you..? || Ac വാങ്ങാനുദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക..!

ഹാവൂ... എന്തൊരു ചൂടാ..! ഒരു മഴകിട്ടിയിരുന്നെങ്കിൽ... ഹാ മഴക്കായി കാത്തിരുന്ന് മടുത്തു. ഇനിയിപ്പോൾ Ac വാങ്ങുന്നത് തന്നെയായിരിക്കും നല്ലത് കാരണം ഫാനിന്റെ കാറ്റിനൊന്നും തണുപ്പില്ല. ഏത് Ac വാങ്ങും.? സൈസ് എത്രവേണ്ടിവരും.? ഹാ... ഷോപ്പിൽ പോയിനോക്കാം.!
അങ്ങിനെ ഷോപ്പിലെത്തിയപ്പോഴോ തല കറങ്ങുന്നതുപോലെ, ആഗെക്കൂടി കൺഫ്യൂഷൻ..! ഒരുപാട് ബ്രാൻഡുകളും മോഡലുകളും. ഒന്നും മനസിലാകുന്നില്ല..! 
പേടിക്കണ്ട ബായ്, നമുക്ക് നോക്കാം Ac വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടെതെന്ന്.

  • സർവീസ്
കേടുപാടുകൾ വരുമ്പോൾ കൃത്യമായി സർവിസ് ലഭിക്കുന്നതും ഗുണമേന്മയുള്ളതുമാണോ നിങ്ങൾ വാങ്ങുന്ന ബ്രാൻഡ്.? 
  • Ton സൈസ്
നമ്മുടെ റൂമിന്റെ വലിപ്പത്തിനനുസരിച്ച Ton സൈസ് തിരഞ്ഞെടുക്കണം. അതെങ്ങിനെ മനസിലാക്കാം.? റൂമിന്റെ വലിപ്പത്തിൽ ഒരു ധാരണ ഉണ്ടായിരിക്കണം. റൂമിന്റെ നീളവും വീതിയും അടിക്കണക്കിലോ സ്ക്വാർ ഫീറ്റ് കണക്കിലോ അറിഞ്ഞിരിക്കണം. ഉദാഹരണം നിങ്ങളുടെ റൂമിന്റെ വലിപ്പം 10 അടി വീതിയും 10 അടി നീളവുമാണെങ്കിൽ 100 സ്ക്വാർ ഫീറ്റ് ആയിരിക്കും. അപ്പോൾ ഈ റൂമിന് ആവശ്യമായ Ac-യുടെ Ton സൈസ് 1-Ton മതിയാകും. പിന്നെ റൂം മുകളിലാണോ താഴെയാണോ എന്നുകൂടി ശ്രദ്ധിക്കണം (റൂം സൈസ് പറഞ്ഞുകൊടുത്താൽ ഷോപ്പിലുള്ളവർ നിങ്ങളെ സഹായിക്കും). നമുക്ക് ചില കണക്കുകൾ നോക്കാം.
Room Size 
Ton Size 
80-120sq ft
1 Ton
120-190sq ft
1.5 Ton
190-300sq ft
2 Ton

  • സ്റ്റാർ റേറ്റ്
ഒരു Ac വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് സ്റ്റാർ റേറ്റിംഗ്. സ്റ്റാർ കൂടുന്നതിനനുസരിച്ച് വിലകൂടുമെങ്കിലും ഗുണമേന്മയും കൂടുതലായിരിക്കും. ചുരുങ്ങിയത് 3 സ്റ്റാർ Ac-യെങ്കിലും വാങ്ങുക കാരണം കുറച്ചു വില കൂടിയാലും കറന്റ് ബില്ല് കുറയും അതോടൊപ്പം മൈന്റെനൻസും കുറവായിരിക്കും അതിനാൽ 3 സ്റ്റാറോ 5 സ്റ്റാറോ വാങ്ങാൻ നോക്കുക.

  • കോയിൽ
നാം വാങ്ങുന്ന Ac-യുടെ കോയിൽ ഏതാണെന്ന് ശ്രദ്ധിക്കണം. രണ്ടു താരങ്ങളിലുള്ള കോയിലുകളാണ് സാധാരണയായി Ac ക്ക് നൽകാറുള്ളത് ഒന്ന് അലുമിനം മറ്റൊന്ന് കോപ്പർ, ഇതിൽ നിന്നും കോപ്പർ തന്നെ തിരഞ്ഞെടുക്കുക. കാരണം കോപ്പറിനാണ് കൂടുതൽ ലൈഫ് ലഭിക്കുന്നത് മാത്രമല്ല കോപ്പർ കോയിൽ കേടായിക്കഴിഞ്ഞാൽ കേടുപറ്റിയ ഭാഗം മാത്രം മാറ്റിയാൽ മതിയാകും. അതിനാൽ മെയ്ന്റനൻസ് ചിലവ് അതികം വരില്ല. എന്നാൽ അലുമിനം പെട്ടന്ന് നാശം സംഭവിക്കുകയും കേടായിക്കഴിഞ്ഞാൽ കോയിൽ പൂർണമായും മാറ്റേണ്ടിയും വരും അത് ചിലവ് കൂടാൻ കാരണമാകുന്നു.
  • ഇൻവെർട്ടർ/നോർമൽ
നോർമൽ Ac-യെ കാൾ നല്ലത് ഇൻവെർട്ടർ Ac ആയിരിക്കും കാരണം മുകളിൽ പറഞ്ഞ കാര്യങ്ങളോട് കൂടിയ ഇൻവെർട്ടർ Ac യാണെങ്കിൽ ഗുണമേന്മ കൂടുതലുള്ളതും കൂടുതൽ ലൈഫ് ലഭിക്കുന്നതുമായിരിക്കും. പ്രവർത്തന രീതിയിൽ വെത്യാസമുള്ളതിനാൽ ((വീഡിയോ കാണുക) കറന്റ് ബില്ല് അതികം വരികയില്ല മാത്രമല്ല ശബ്ദവും കുറവായിരിക്കും. ഇപ്പോഴും ഒരേ നിലയിലുള്ള താപ നില നിലർത്തുന്നതും ഇൻവെർട്ടർ Ac-യാണ്.
  • റെഫെറെജെർ
മുകളിൽ പറഞ്ഞ കാര്യങ്ങളെ പ്പോലെ തന്നെ പ്രാധാന്യമാണ് Ac-യുടെ റെഫെറാജേരും (സിലണ്ടർ). ഒരുപാട് മോഡലുകളുണ്ടെങ്കിലും സാധാരണയായി ഉപയോഗിച്ചു വരുന്നത് R-22, R-410A എന്നീ മോഡലുകളാണ് ((മറ്റു മോഡലുകളും വിശതീകരണങ്ങളും താഴെ കാണുന്ന ഇമേജുകളിൽ നിന്നും മനസിലാക്കാം). ഈ രണ്ട് സിലണ്ടറുകളിലും വെത്യസ്തമായ ഗ്യാസുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ R-22 വിൽ പ്രകൃതി പരമായും ആരോഗ്യ പരമായും വളരെയേറെ തോഷകരമായ HCFC ((ഹൈഡ്രോ ക്ലോറോ ഫ്‌ളൂറോ കാർബൺ) ഗ്യാസാണ്.ഗ്യാസാണ്. ഇത് ഓസോൺ പാളികൾക്ക് ഭീഷണിയുള്ളതായതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടതാണ്. ഇത്തരത്തിലുള്ള സിലിണ്ടറുകൾ വിലകുറഞ്ഞ Ac കളിലാണ് കണ്ടുവരുന്നത്. മാത്രമല്ല ഈ സിലണ്ടറുള്ള എസികൾ പെട്ടന്ന് കോപ്ലയിന്റാകുകയും ചെയ്യുന്നു അതിനാൽ ഏറ്റവും ഉത്തമം R-410A സിലണ്ടറോടുകൂടിയ എസികൾ വാങ്ങുക ഇവയിൽ HFC ഗാസായിരിക്കും അതോടൊപ്പം സിന്തോട്ടിക് ഓയിൽ ഉപയോഗിക്കുന്നത് കൊണ്ട് Ac-യുടെ പ്രവർത്തനം സ്മൂത്തും കൂടുതൽ ലൈഫ് ലഭിക്കുകയും ചെയ്യും.
സിലണ്ടറുകളും ഡീറ്റൈലുകളും ഈ ഇമേജുകളിൽ നിന്നും മനസിലാക്കാം..!


Comments