HTC U11 Review || Full Specifications

കുറച്ച് വർഷങ്ങൾ മുമ്പ് ആപ്പിൾ കഴിഞ്ഞാൽ smartphone ലോകം ഉറ്റ് നോക്കിയിരുന്ന ഒരു ബ്രാന്രായി HTC.
ഇന്ന് HTC വെറും ഒരു ഓർമ്മ മാത്രമാവുകയാണ്. പ്രതാപത്തിനും പ്രൗഢിക്കും iPhone-ന് ശേഷമായിരുന്നു HTC. ലോകത്തിലെ ആദ്യ Android-Windows വിപണിയിലെത്തിച്ചത് HTC ആയിരുന്നത്. മാത്രമല്ല ആദ്യ 4g-3D-Dual Camera phone എന്നിവയെല്ലാം HTC യിലൂടെയാണ് ലോകം കണ്ടത്.ഭംഗിയേറിയ നിർമ്മാണ രീതിയാണ് കമ്പനിയുടെ മുതൽക്കൂട്ട്. HTC യുടെ Butterfly S നോടോ One M7 നോടോ ഭംഗിയിൽ കിടപിടിക്കാൻ ഒരു കമ്പനിക്കും ആയിട്ടില്ല എന്നതാണ് വസ്തുത. എക്കാലത്തും മികച്ച ഫോണുകളാണ് HTC നിർമ്മിച്ചിട്ടുള്ളത്. Camera Quality ആയാലും Sound System ആയാലും അങ്ങനെ തന്നെ. beats Audio ഫോണുകളിൽ നൽകിയിട്ടുണ്ടെങ്കിൽ അത് HTC മാത്രമാണ്. ചലമ്പാത്ത സ്പീക്കറും മിഴിവ് നഷ്ടപ്പെടാത്ത വ്യക്തതയും എച്ച്.ടി.സി ഉപഭോക്താക്കളിലെത്തിച്ചു. അങ്ങനെ പോകുന്നു എച്ച്.ടി.സി യുടെ മഹിമ.
2012-2013 വർഷത്തെ മികച്ച സ്മാർട്ട്ഫോൺ കമ്പനിയായി ലോകം എച്ച്.ടി.സിയെ തിരഞ്ഞെടുത്തത് മറ്റൊന്നും കൊണ്ടല്ല. പിന്നീട് കമ്പനി ക്ഷയിച്ചു. ചൈനീസ് കമ്പനികളുടെ ആധിപത്യമാണ് എച്ച്.ടി.സിയുടെ മാർക്കറ്റ് ഇടിച്ചത്. ലാപ്ടോപ് നിർമ്മാതാക്കളായ ലെനോവോയും ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഹുവാവേയും വമ്പൻ സ്രാവായ ഷിയോമിയും ഓപ്പോയും വിവോയും പ്രമുഖനായ സാംസങ്ങും വൺ പ്ലസും എല്ലാം കൂടി ഒന്നിച്ചാക്രമിച്ചപ്പോൾ മുൻനിര ഫോണുകൾ മാത്രം നിർമ്മിച്ചിരുന്ന എച്ച്.ടി.സി വശത്തേക്ക് ചുരുങ്ങേണ്ടി വന്നു. അതിൽ നിന്നും കര കയറാനായിരുന്നു Desire ശ്രേണിയിൽ ബഡ്ജറ്റ് ഫോണുമായി വന്നത്. അത് ഒരു പരിധി വരെ വിജയം കണ്ടു.


പിന്നീട് Desire സീരീസും flagship ആയി മാറി. Desire Eye എന്ന മോഡലിലൂടെ 13mp യുടെ selfie 🤳 camera 📷 ഉൾപ്പെടുത്തി selfie വിപ്ലവത്തിന് തുടക്കം കുറിച്ചു. എന്നാൽ ₹35000+ മുകളിലായിരുന്നു ഇന്ത്യൻ വില. അങ്ങനെ പല രീതിയിലും പിടിച്ചു നിന്നു. ബ്ലാക്ബെറിയെയും മോട്ടൊറോളയെയും നോക്കിയയെയും പോലെ പിന്തിരിഞ്ഞോടാൻ കമ്പനി തയാറായില്ല. ഉൽപാദനം തുടർന്നു. M9 പാടേ തോൽവിയായിരുന്നു. എന്നാൽ M7 ഉം M8 ഉം വൻ വിജയമായിരുന്നു. പിന്നീട് വന്ന HTC 10 ഉം പ്രതീക്ഷിച്ച ഹിറ്റായിരുന്നില്ല. Ultra Pixel കാമറയായിരുന്നു ഈ മോഡലുകളുടെ മുഖ്യ ആകർഷണം. ഇന്നും ഫ്ലാഗ്ഷിപ്പുകളിൽ കമ്പനി ആ പാരമ്പര്യം തുടരുന്നു.

ഈ വർഷം പുറത്തിറക്കിയ ഔദ്യോഗിക ഫ്ലാഗ്ഷിപ്പാണ് HTC U11. U Ultra ക്ക് ശേഷം പുറത്തിക്കിയ അടിപൊളി മോഡലാണ് ഈ ഫോൺ. 90% ഗ്ലാസിൽ പൊതിഞ്ഞ ഈ ഫോൺ കാഴ്ചയിൽ തന്നെ ആളെ മയക്കും. അത്രയും മനോഹരമാണ് ഇതിന്രെ ഡിസൈൻ. 5.5” Quad HD Super LCD 5 3D Corning Gorilla Glass 5 ആണ് ഫോണിന്രെത്. IP67 Water and Dust Resistant ആണ്.


കമ്പനിയുടെ സ്വന്തം Sense UI അടിമുടി മാറ്റങ്ങളോടെയാണ് U11 ൽ എത്തിയിരിക്കുന്നത്. ഏറ്റവും ആകർഷണിയം Squeeze ആണ്. ഫോണിന്രെ Bottom വശങ്ങളിൽ പതുക്കെ ഞെക്കിയാൽ നാം ഉൾപ്പെടുത്തിയ ആപ്പുകൾ തുറക്കും,ഒരു ബട്ടണും ഒന്നുമില്ലാതെ ! Active Noise Cancellation-നോടൊപ്പം Usonic Sound System-വും Boom Sound Technology-യും കൂടി ആവുമ്പോ ശബ്ദ സംവിധാനത്തിന് പകരക്കാരില്ലാതെയായി. Sense AI Companion- ബ്രാന്രിന്രെ മാത്രം പ്രത്യേകതയാണ്. ആൻഡ്രോയിട് 7.1.1 ആണിതിൽ.
Qualcomm Snapdragon 835 64-bit 2.45 gHz Octacore processor-ന് കരുത്തേകാൻ 6gb RAM ഉം 128 gb ROM -ഉം 2TB Hybrid Slot-ഉം കമ്പനി നൽകുന്നു.ഇനി ആണ് മുഖ്യ ആകർഷണം. 12MP Ultra Pixel കാമറ v3 ആണ് എച്ച്.ടി.സി നൽകുന്നത്. ഏറ്റവും ആകർഷണീയം, ഈ വർഷത്തെ മികച്ച DxO Rated കാമറയാണെന്നതാണ്. 90 ആണ് U11 Score ചെയ്തത്. ആദ്യമായി 90 കടന്നതും U11 തന്നെ.പിന്നീട് i8,i8+,iX,Pixel 2 എന്നിവ ഈ നേട്ടം കൈവരിച്ചു. 16 mp യാണ് സെൽഫി കാമറ.

സകല 4ജി ബാന്രുകളും സെൻസറുകളും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 3000mAh Battery മികച്ച ബാക്കപ്പ് നൽകും. സെൻസ് അധികം ബാറ്ററി വലിക്കാറില്ല. Flipkart-ലും Amazon-ലും ഏറ്റവും കൂടുതൽ റേറ്റ് ചെയ്ത ഫോണാണിത്. ₹51,000 ആണ് Online വില. ഉത്സവ ഓഫറായി ₹31,000 വരെ ആവാറുണ്ട്. U Ultra ₹31,999 ന് Flipkart-ൽ ലഭ്യമാണ്. ഏതായാലും ഭൂരിഭാഗം ടെക്കികളുടെയും അഭിപ്രായത്തിൽ ഈ വർഷത്തെ മികച്ച ഫോൺ U11 തന്നെയാണ്. മറ്റു സ്ഥിരം ബ്രാന്രുകളിൽ നിന്ന് മാറിച്ചിന്തിക്കുന്നവർക്ക് U11 മാത്രമേ ഓപ്ഷനുള്ളൂ.

SPECIFICATIONS

STATUS 

Launch
May 2017
Release 
June 2017
DESIGN 

Body
Aluminum/front&back Glass
SIM
Dual (Hybrid Nano SIM)
Dimensions 
153.9x75.9x7.9mm
Weight 
169gm
Colors 
Amazing Silver, Sapphire Blue, Brilliant Black,
Ice White, Solar Red 
DISPLAY 

Size 
5.5”, 16:9 ratio
Resolution 
2560x1440 Pixels, 534ppi
Type 

Protections
Super LCD5 Capacitive Touchscreen,
16m Colors
Corning Gorilla Glass-5
PLATFORM 

OS
Android 7.1.1, 
Upgrade to Android 8.0
UI
HTC Sence UI
Chipset
Snapdragon 835
CPU
Octa-Core 2.45Ghz
GPU
Adreno 540
STORAGE 

RAM
4GB/6GB
ROM
64GB/128GB
Card Slot 
Yes, Up To 256GB
USB
Yes, 3.1
CAMERA 

Primary 
12MP, f/1.7
Features 
Dual LED Dualtone Flash, autofocus, touch focus, 
Gio-tagging,phase detection autofocus, OIS, 
Facedetections, HDR, Panorama, Potarate
Video 
2160p@30fps, 1080p@30/60/120fps HDR,
24-bit, 192kHz sterio sound
Secondary 
16MP, f/2.0, 1080p
CONNECTION

Networks
2G/3G/4G
Bluetooth 
Yes, 4.2
NFC
Yes
GPS
Yes
Infrared 
No
WiFi
Yes
Radio 
No
SENSORS 

Fingerprint 
Yes, Front-mounted
Another 
Accelerometer, compass, proximity
BATTERY 

Type 
Non-removable Li-Ion, Fast Charging
Capacity 
3000mAh

Comments