സൈബർ സുരക്ഷക്ക് പുതിയ വഴിയുമായി ടെക് ലോകം.

സൈബർ സുരക്ഷക്ക് പുതിയ വഴിയുമായി ടെക് ലോകം.

നിങ്ങളുടെ വാച്ചും ഷൂവും പേഴ്സും പാസ് വേഡായി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ഇനി അതായിരിക്കും Digital ലോകം. സ്മാർഫോൺ കാമറയിലൂടെ ഉപഭോക്താവിൻ്റെ സ്വകാര്യതയെ കൂടുതൽ സുരക്ഷിതമാക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ഇന്ന് ഒരുപാട് വെബ്സൈറ്റുകളും കമ്പനികളും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷക്ക് വേണ്ടി അവലംബിക്കുന്ന വഴിയാണ് Two Factor Authentication (2FA). നമ്മുടെ ഒറിജിനൽ പാസ് വേഡ് കൊടുത്ത ശേഷം Registered Mobile Number അല്ലെങ്കിൽ e-mail ID യിലേക്ക് വരുന്ന PIN number അല്ലെങ്കിൽ കോഡ് നമ്പർ Submit ചെയ്ത് ഉറപ്പ് വരുത്തുന്ന രീതിയാണിത്. ഇത് നമ്മുടെ അക്കൗണ്ടുകൾ മുമ്പത്തേക്കാൾ സുരക്ഷിതമായിരിക്കാൻ സഹായിച്ചിരുന്നു.

എന്നാൽ അതിൽ നിന്ന് ഒരു പടി കൂടി മുന്നോട്ട് കടന്ന് നിത്യോപയോഗ സാധനങ്ങൾ മുതൽ ആക്രി സാധനങ്ങൾ വരെ പാസ് വേഡാക്കാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ടെക്കികൾ. പാസ് വേഡുകൾ വ്യാപകമായി ഹാക്കിംഗ് ചെയ്യപ്പെടുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഇത്തരമൊരു ആശയത്തിന് രൂപം വരാൻ കാരണം. Florida International University യിലെയും Bloomberg University യിലെയും ഒരു കൂട്ടം ഗവേശകരാണ് ആദ്യമായി ഈ ആശയം മുമ്പോട്ട് വെച്ചത്.
മറ്റു മധ്യസ്ഥ software -ഓ മധ്യമങ്ങളോ ആവശ്യമില്ലാതെ സ്വയം Authenticate ചെയ്യാനുള്ള മാർഗമാണ് “Trinket’’ എന്ന പേരിൽ Pixie എന്ന ഗവേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. HTC One M7 Model-ൽ എടുത്ത ചിത്രം Authenticate ചെയ്തതാണ് ആദ്യ പരീക്ഷണം. ഇതോടെ ഈ അടുത്ത് നടന്ന ACM സമ്മേളത്തിൽ trinket-ൻ്റെ വിശ്വാസ്യത തെളിയിക്കപ്പെട്ടു.

എടുത്ത ഫോട്ടോ Supervised Learning Classifier എന്ന സംവിധാനം വഴി Scan ചെയ്ത് Identifier നാനോ വ്യത്യാസം പോലും Unsupportive ആയി കാണിച്ച് വ്യാജനെയും അസ്വീകാര്യമായ റിസൾട്ടുകളെയും decline ചെയ്യാൻ ഈ സംവിധാനത്തിനാകും. 40,000 വ്യത്യസ്ഥമായ രൂപത്തിലുള്ളതും സാമ്യമായതുമായ ഏകദേശം ഒരേ വിഭാഗത്തിലെ വസ്തുക്കളുടെ ഫോട്ടോയെടുത്ത് നടത്തിയ പരീക്ഷണം 0.09% error മാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂ. കുറച്ച് കൂടി വിപുലീകരിച്ചാൽ Next Generation പാസ് വേഡായി trinket വാഴും എന്നത് സംശയരഹിതമാണ്. Pixie യുടെ Memory Power, Speed,User Interface എന്നിവ തീർത്തും അവിശ്വസനീയമായിരുന്നു.
Pixie ആൻഡ്രോയിട് APK വികസിപ്പിച്ചിട്ടുണ്ടെങ്കിലും Open CV manager ലൈസെൻസ് ലഭിച്ചിട്ടില്ല. നിലവിൽ arm7 Processor-കൾ മാത്രമേ സപ്പോർട്ട് ചെയ്യൂ.
ഓരോ Trinket-ഉം തീർത്തും സ്വകാര്യമായതിനാലും Save ചെയ്യേണ്ട ആവശ്യമില്ലാത്തതിനാലും സൈബർ ആക്രമണങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്താമെന്ന് സൈബർ ലോകം വിലയിരുത്തുന്നു.

Comments