ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചു.

                             
ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചു.

   ട്രായ് ഇടപെട്ടാണ് ഓഫര്‍ പിന്‍വലിപ്പിക്കുന്നത്. മറ്റു ടെലക്കോം കമ്പനികളുടെ പരാതിയെതുടര്‍ന്നാണ് ട്രായ് ഇക്കാര്യത്തില്‍ ഇടപെട്ടത്. മാര്‍ച്ച് 31ന് ശേഷം ജിയോ പ്രഖ്യാപിച്ച ഓഫറാണ് ഇതോടെ പിന്‍വലിക്കപ്പെടുന്നത്....ഇനി പ്രൈം മെമ്പറാകാന്‍ കഴിയില്ല. ഏപ്രില്‍ 15ന് മുമ്പ് 303 രൂപയ്ക്ക് ഓഫര്‍ ചെയ്താല്‍ ലഭിക്കുന്ന 3 മാസത്തെ സൗജന്യ സേവനവും ഇനി ലഭിക്കില്ല..  
                                               

     ഇത്ര ദിവസം ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്തിയവര്‍ക്ക് സേവനം തുടര്‍ന്നും ലഭിക്കും. എന്നാല്‍ ഏപ്രില്‍ 15 ന് മുമ്പ് ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരും. പ്രൈം മെമ്പര്‍ഷിപ്പിലേക്ക് മാറാന്‍ ആദ്യം പ്രഖ്യാപിച്ച തീയതിയായ മാര്‍ച്ച് 31 നും തലേ ദിവസങ്ങളിലും ജിയോയുടെ സെര്‍വര്‍ പ്രശ്‌നം മൂലം പതിനായിരങ്ങള്‍ക്ക് പുതിയ സിമ്മും പ്രൈം മെമ്പര്‍ഷിപ്പും എടുക്കാനായിരുന്നില്ല, അങ്ങനെ നിരാശരായി മടങ്ങിയവര്‍ക്കാണ് വീണ്ടും നിരാശ സമ്മാനിച്ച് ഓഫര്‍ എടുത്തുമാറ്റപ്പെടുന്നത്,
    മറ്റു കമ്പനികള്‍ ഒറ്റക്കെട്ടായാണ് ഇക്കാര്യം ട്രായിയെ ബോധ്യപ്പെടുത്തിയത്. ഓഫര്‍ തുടരുന്നത് മറ്റു കമ്പനികളെ ബാധിക്കുമെന്നായിരുന്നു പരാതി. ഇതോടെയാണ് ട്രായ് ഓഫര്‍ എത്രയും പെട്ടന്ന് നീക്കാന്‍ ആവശ്യപ്പെടുന്നത്. ട്രായിയില്‍ നിന്ന് ലഭിച്ച നോട്ടീസ് ജിയോ പുറത്തുവിടുകയും ചെയ്തു.   കാത്തിരിക്കാം ജിയോയുടെ തിരിച്ചു വരവിനായ്...

Comments